കല്ലട- ഹരിപുരം റോഡ് പുനര്‍നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് നടത്തി

384

കാറളം : തകര്‍ന്നുകിടക്കുന്ന കല്ലട- ഹരിപുരം റോഡ് പുനര്‍നിര്‍മ്മിക്കാന്‍ ഫണ്ട് അനുവദിച്ച് ഒരുവര്‍ഷമായിട്ടും നിര്‍മ്മാണപ്രവര്‍ത്തികള്‍ ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി. താണിശ്ശേരി മേഖല കമ്മിറ്റി മാര്‍ച്ചും പൊതുയോഗവും നടത്തി. മേഖല സെക്രട്ടറി എ. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 30-ാം ബൂത്ത് പ്രസിഡന്റ് പി.സി. സന്തോഷ് അധ്യക്ഷനായിരുന്നു. മണ്ഡലം പ്രസിഡന്റ് ടി.എസ്. സുനില്‍കുമാര്‍, പാറയില്‍ ഉണ്ണികൃഷ്ണന്‍, പഞ്ചായത്തംഗം വിനീഷ് കെ.വി., ടി.കെ. സുരേഷ്, സുരേഷ് ചെമ്മണ്ട എന്നിവര്‍ സംസാരിച്ചു.

 

Advertisement