അന്താരാഷ്ട്ര യോഗ ദിനത്തിൽ യോഗ പരിശീലനം നൽകി ജ്യോതിസ് കോളേജ്

64

ഇരിങ്ങാലക്കുട : അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ജ്യോതിസ്സ് കോളേജിൽ വിദ്യാർഥികൾക്കായി യോഗ പരിശീലനം നടത്തി. അക്കാദമിക് കോഡിനേറ്റർ കുമാർ സി കെ യുടെ അധ്യക്ഷതയിൽ നടന്ന യോഗ ക്ലാസ്സ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ.എ എം വർഗീസ് ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുടെ പഠനത്തിൽ യോഗ അഭ്യസിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വിവരിച്ചു . എക്സിക്യൂട്ടീവ് ഡയറക്ടർ ഹുസൈൻ എം എ ,കോഡിനേറ്റർ ഇന്ദു സി എ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.സ്റ്റുഡൻസ് റപ്രേസേന്റാറ്റീവ് അഭിരാമി എൻ.എസ് സ്വാഗതവും ,ഗായത്രി ടി.എസ് നന്ദിയും പറഞ്ഞു. സെക്കൻഡ് ബികോം വിദ്യാർത്ഥിനി മോഹിത കെ എം വിദ്യാർത്ഥികൾക്കായുള്ള യോഗ ക്ലാസുകൾക്ക് നേതൃത്വം നൽകി.

Advertisement