കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതി ഉപേക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക, വാഗ്ദാനങ്ങൾ പാലിക്കുക എന്നാവശ്യപ്പെട്ട് റെയിൽവേ സ്റ്റേഷൻ മാർച്ച് നടത്തി

25

കല്ലേറ്റുംകര : കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതി ഉപേക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക, വാഗ്ദാനങ്ങൾ പാലിക്കുക എന്നാവശ്യപ്പെട്ട് കേരള കർഷകസംഘവും കർഷക തൊഴിലാളി യൂണിയനും നടത്തിയ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ മാർച്ച് കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം എ എസ് കുട്ടി ഉദ്ഘാടനം ചെയ്തു.കെ എസ് കെ ടി യു ജില്ലാ എക്സിക്യൂട്ടീവ് അംഗം യു കെ പ്രഭാകരൻ അധ്യക്ഷനായി. കേരള കർഷകസംഘം, കെ എസ് കെ ടി യു നേതാക്കളായ ടി ജി ശങ്കരനാരായണൻ, ലളിതബാലൻ, കെ കെ അബീദലി, എം എസ് മോഹനൻ, കെ, അരവിന്ദൻ മാസ്റ്റർ,കെ വി മദനൻ, ടി കെ രാജു, ടി എസ് സജീവൻ മാസ്റ്റർ, എം എസ് മൊയ്‌ദീൻ, മല്ലിക ചാത്തുകുട്ടി എന്നിവർ സംസാരിച്ചു.

Advertisement