കെ.കെ.മോഹന 3 -ാം ചരമവാർഷികം ആചരിച്ചു

25

തൊമ്മാന : സി.പി.ഐ.(എം) വേളൂക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായിരുന്ന കെ.കെ. മോഹനൻ്റെ മൂന്നാം ചരമവാർഷികം സി.പി.എം. തൊമ്മാന ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. രാവിലെ മോഹനൻ്റെ വസതിയിലും കച്ചേരിപ്പടിയിലെ സ്മൃതി സ്തൂപത്തിലും നേതാക്കൾ പുഷ്പാർച്ചന നടത്തി. സി.പി.എം.ഏരിയാ സെക്രട്ടറി വി.എ.മനോജ് കുമാർ പതാക ഉയർത്തി. തുടർന്ന് കച്ചേരിപ്പടിയിൽ നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ.- എം. ഏരിയാ സെക്രട്ടറി വി.എ.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.നീന ബാബു അധ്യക്ഷത വഹിച്ചു. ഏരിയാ കമ്മിറ്റി അംഗങ്ങളായടി. എസ് സജീവൻ മാസ്റ്റർ ,കെ .എ.ഗോപി., കെ.വി മദനൻ, വിവേക് ചന്ദ്രൻ എന്നിവർ സംസാരിച്ചു.സി.പി.ഐ എം വേളൂക്കര ഈസ്റ്റ് ലോക്കൽ സെക്രട്ടറി കെ കെ വിനയൻ സ്വാഗതവും.ജിജ്ഞാസ് മോഹൻ നന്ദിയും രേഖപ്പെടുത്തി.

Advertisement