എടക്കുളം എസ്.എൻ ജി.എസ്.എസ് യു.പി സ്കൂളിലെ പി.ടി.എ.യുടെ നേതൃത്വത്തിൽ കരാട്ടെ പരിശീലനം ആരംഭിച്ചു

18

എടക്കുളം: എസ്.എൻ ജി.എസ്.എസ് യു.പി സ്കൂളിലെ കുട്ടികൾക്കായി അവധിക്കാല കരാട്ടെ പരിശീലന ക്ലാസ്സുകൾ പി – ടി. എ യുടെ നേതൃത്വത്തിൽ ആരംഭിച്ചു. കരാട്ടെ ജില്ല അസോസിയേഷൻ സെക്രട്ടറി മധു വിശ്വനാഥ് പരിശീലന ക്ലാസ്സ് ഉദ്ഘാടനം ചെയ്തു . ലിംക ഇന്ത്യൻ ബുക്ക്സ് ഓഫ് റെക്കോർഡ് ജേതാവ് ശബരീനാഥ് .ഇ .ബി കുട്ടികളുമായി സംവദിച്ചു. പി.ടി.എ അംഗവും കരാട്ടെ അധ്യാപകനുമായ സുരേഷ് കോമ്പാത്ത് കുട്ടികൾക്ക് പരിശീലനം നൽകും. പി.ടി.എ പ്രസിഡണ്ട് സുമേഷ് വി.എസ്, പ്രധാനാധ്യാപിക . ദീപ ആന്റണി, സൗമ്യ നിഹിൽ, ജിജി.സി.ആർ എന്നിവർ നേതൃത്വം നൽകി.

Advertisement