സിപിഐ ജില്ലാ സമ്മേളനത്തിത്തിലേക്ക് ഭക്ഷ്യ വിഭവങ്ങൾ ഉൽപ്പാതിപ്പിക്കൽ ഇരിങ്ങാലക്കുട മണ്ഡലം തല ഉദ്ഘാടനം ചെയ്യതു

30

ഇരിങ്ങാലക്കുട :സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി,വിവിധ ട്രൈഡ് യൂണിയനുകളുടെ നേതാവ്, മികച്ച പ്രാസംഗികൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ഇ കെ. രാജന്റെ ചരമ വാർഷിക ദിനചരണവും,വി കെ. മോഹനൻ കാർഷിക സംസ്കൃതിയുടെ സംഘാടനത്തിൽ സിപിഐ തൃശൂർ ജില്ലാ സമ്മേളനത്തിത്തിലേക്ക് ആവശ്യമായ ഭക്ഷ്യ വിഭവങ്ങൾ ഉൽപ്പാതിപ്പിക്കുന്നതിന് വിത്ത് വിതക്കൽ ഉത്സവവും സിപിഐ തൃശൂർ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വക്കേറ്റ് ടി ആർ. രമേഷ്കുമാർ ഉദ്ഘാടനം ചെയ്യതു. മണ്ഡലം ജില്ലാ കൌൺസിൽ അംഗം എം ബി. ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു.സമ്മേളന ആവശ്യ ഭക്ഷ്യ വിഭവങ്ങൾ ഉൽപ്പാതിപ്പിക്കുന്നത് ഇത് രണ്ടാം തവണയാണ്. സംസ്ഥാന കൌൺസിൽ അംഗവും, മുൻ മന്ത്രിയുമായ അഡ്വക്കേറ്റ്:വി എസ്.സുനിൽകുമാർ, സംസ്ഥാന കൗൺസിൽ അംഗം കെ. ശ്രീകുമാർ,അഖിലേന്ത്യ കിസാൻ സഭ ജില്ലാ പ്രസിഡന്റ് കെ കെ. രാജേന്ദ്രൻ, വി കെ. മോഹനൻ കാർഷിക സംസ്കൃതി കോഡിനേറ്റർ തങ്കരാജ്, മണ്ഡലം സെക്രെട്ടേറിയറ്റ് മെമ്പർമാരായ കെ വി. രാമകൃഷ്ണൻ, കെ സി. ബിജു എന്നിവർ സംസാരിച്ചു .

Advertisement