ഠാണ – ചന്തക്കുന്ന് സാമൂഹ്യാഘാത പഠനം പൂർത്തിയായി . പബ്ലിക് ഹിയറിങ് ഏപ്രിൽ 22 – ന്ഇരിങ്ങാലക്കുടയുടെ വികസന ചരിത്രത്തിൽ ഇടം നേടാനൊരുങ്ങി ഠാണ – ചന്തക്കുന്ന് റോഡ്

ഇരിങ്ങാലക്കുട:ഠാണ – ചന്തക്കുന്ന് സാമൂഹ്യാഘാത പഠനം പൂർത്തിയായി . പബ്ലിക് ഹിയറിങ് ഏപ്രിൽ 22 – ന്ഇരിങ്ങാലക്കുടയുടെ വികസന ചരിത്രത്തിൽ ഇടം നേടാനൊരുങ്ങി ഠാണ – ചന്തക്കുന്ന് റോഡ്. റോഡ് വികസനത്തിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലേക്ക് എത്തിയതായി ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ . ആർ .ബിന്ദു അറിയിച്ചു .തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ പ്രധാന ജംഗ്ഷനുകളിൽ ഒന്നായ ഇരിഞ്ഞാലക്കുട ഠാണ – ചന്തക്കുന്ന് റോഡിന്റെ വികസനം കാലങ്ങളായുള്ള ജനങ്ങളുടെ ആവശ്യമാണ് . റോഡ് വികസനം സാധ്യമാകുന്നതോടെ ഇരിങ്ങാലക്കുട നഗരത്തിലൂടെയുള്ള ഗതാഗതം സുഗമമാകും .സാമൂഹികാഘാത പഠനത്തിന്റെ കരട് റിപ്പോർട്ട് നിർവ്വഹണ ഏജൻസി കളക്ടർക്ക് സമർപ്പിച്ചു . ഇതിന്റെ അടിസ്ഥാനത്തിലാണ് ഏപ്രിൽ 22 – ന് വൈകിട്ട് 3 മണിക്ക് ഇരിങ്ങാലക്കുട ലയൺസ്‌ ക്ലബ് ഹാളിൽ വച്ച് പബ്ലിക് ഹിയറിങ് നടത്തുന്നത് .ഇരിങ്ങാലക്കുട , മനവലശ്ശേരി വില്ലേജുകളിൽ ഉൾപ്പെട്ട 0.7190 ഹെക്ടർ സ്ഥലമാണ് പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കുന്നത് . കണ്ണൂർ ആസ്ഥാനമായുള്ള അങ്ങാടിക്കടവ് ഡോൺബോസ്‌കോ ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ നേതൃത്വത്തിലായിരുന്നു സാമൂഹിക ആഘാത പഠനം നടന്നത് . പബ്ലിക് ഹിയറിങ്ങിൽ കരട് റിപ്പോർട്ടിന്മേൽ പൊതുജനാഭിപ്രായം കൂടി പരിഗണിച്ച ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക.

Hot this week

തോമസ് ഉണ്ണിയാടൻ എം എൽ എ അഭിനന്ദിച്ചു

ഇരിങ്ങാലക്കുട കേരള ആരോഗ്യ സർവകലാശാല നടത്തിയ ഒക്കുപ്പേഷണൽ തെറാപ്പിയിൽ രണ്ടാം റാങ്കും...

നാഷണൽ അണ്ടർ 19 ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത നേടിയ ഋതുനന്ദിന് യുവമോർച്ചയുടെ ആദരം.

ഒക്ടോബർ മാസത്തിൽ കൊൽക്കത്തയിൽ വച്ച് നടക്കുന്ന ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത...

നടവരമ്പ് എൻ.എസ്.എസ് നടവരമ്പ്കരയോഗത്തിൽ ‘പൊന്നോണം 2026’ ഓണാഘോഷം

ഇരിങ്ങാലക്കുട: നടവരമ്പ് 3175-ാം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ‘പൊന്നോണം 2026’ എന്ന...

Topics

സെന്റ് തോമസ് കത്തീഡ്രലില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിന് കൊടികയറി

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയില്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മാതാവിന്റെ...
spot_img

Related Articles

Popular Categories

spot_imgspot_img