പെട്രോള്‍ ,ഡീസല്‍,പാചക വാതക വിലവര്‍ദ്ധനവിനെതിരെ കേരളമഹിളാസംഘം അടുപ്പുകൂട്ടി സമരം നടത്തി

44

ഇരിങ്ങാലക്കുട :പെട്രോള്‍ ,ഡീസല്‍,പാചക വാതക വിലവര്‍ദ്ധനവിനെതിരെ കേരളമഹിളാസംഘം ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും,അടുപ്പുകൂട്ടി സമരവും നടത്തി.സി പി ഐ മണ്ഡലം സെക്രട്ടറി പി.മണി ഉദ്ഘാടനം ചെയ്തു.മഹിളാ സംഘം മണ്ഡലം പ്രസിഡണ്ട് ശോഭനമനോജ് അദ്ധ്യക്ഷത വഹിച്ചു.ടി.വി വിബിന്‍,ഷീലഅജയഘോഷ്,വി.കെ. സരിത,അല്‍ഫോണ്‍സതോമസ്,എന്നിവര്‍ സംസാരിച്ചു.ഉചിതസുരേഷ് സ്വാഗതവും ,അഡ്വ. ജിഷജോബി നന്ദിയും പറഞ്ഞു.ഷംലഅസീസ്,സിന്ധുപ്രദീപ്,സുധദിലീപ് ,രാജികൃഷ്ണകുമാര്‍ സുമതി തിലകന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement