തരിശ് ഭൂമിയിലെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി

47

ഇരിങ്ങാലക്കുട : തൊഴിലുറപ്പ് തൊഴിലാളികളുടെയും കുടുംബശ്രീ പ്രവർത്തകരുടെയും സഹകരണത്തോടെ ഇരിങ്ങാലക്കുട നഗരസഭ വാർഡ് 35 ൽ നടപ്പിലാക്കിയ ജൈവ ജനകീയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉൽസവം ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നിർവഹിച്ചു. കോവിഡ് കാലഘട്ടത്തിൽ പ്രദേശത്തെ വീടുകളിൽ പച്ചക്കറി എത്തിക്കുന്നതിൽ വളരെയേറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ഇതിനെ തുടർന്നാണ് കൃഷി ആരംഭിച്ചത്.വിഷരഹിത പച്ചക്കറി വീടുമുറ്റത്തു എന്ന ലക്ഷ്യം മുൻ നിർത്തി വാർഡിന്റെ നേതൃത്വത്തിൽ മുഴുവൻ വീടുകളിലും 25 വീതം പച്ചക്കറി തൈകൾ കൊടുക്കാനുള്ള പ്രവർത്തങ്ങൾ ആരംഭിച്ച് കഴിഞ്ഞു, ആദ്യ ഘട്ടത്തിൽ 100 വീടുകളിൽ വിതരണം ചെയ്യുന്നതിനായി 2500 പച്ചക്കറി തൈകൾ തയ്യാറായി വരുന്നു,വാർഡ് കൗൺസിലറും ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ സി.സി.ഷിബിൻ അദ്ധ്യക്ഷനായി. നഗരസഭാ കൗൺസിലർ എം.എസ്.സഞ്ജയ്, കൃഷി ഓഫീസർ ആൻസി, സിഡിഎസ് മെമ്പർ സുനിത പ്രദീപ്, ബീന കാടശ്ശേരി, സ്ഥലം ഉടമ പുഷ്പാങ്കതൻ, മുൻ കൗൺസിലർ വൽസല ശശി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഐ.ആർ. ബൈജു സ്വാഗതവും വി.എസ്.സജി നന്ദിയും പറഞ്ഞു.

Advertisement