ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ 75 മത് സ്വാതന്ത്രദിനം ആഘോഷിച്ചു

24

ഇരിങ്ങാലക്കുട: ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ സ്വാതന്ത്യദിനം ആഘോഷിച്ചു. എസ്. എൻ. ഇ .എസ് .ചെയർമാൻ ബാലൻ അമ്പാടത്ത് പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം കൈമാറുകയും ചെയ്തു. റിട്ടയേർഡ് ആർമി ഹവിൽദാർ വിൻസെന്റ് വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറി. കായിക അധ്യാപിക ശോഭ ഫ്ലാഗ് സല്യൂട്ട് സമർപ്പിച്ചു. , സ്കൂൾ പ്രിൻസിപ്പൽ പി.എൻ. ഗോപകുമാർ , എച്ച്. എം. സജിത അനിൽകുമാർ , കെ.ജി. എച്ച്. എം. രമാഗോപാലാ കൃഷ്ണൻ എന്നിവർ സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു. സ്കൂൾ സെക്രട്ടറിയും മാനേജരുമായ പ്രൊഫസർ ആർ. കെ. നന്ദകുമാർ സ്വാഗതവും പോഗ്രാം കൺവീനർ സജ്ന ജോഷി നന്ദിയും പറഞ്ഞു. കെ.ജി. മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾ വാട്സ് അപ്പ് ഗ്രൂപ്പുകളിൽ വൈവിധ്യമാർന്ന സ്വാതന്ത്ര്യ ദിന പരിപാടികൾ അവതരിപ്പിച്ചു. അധ്യാപകരായ കെ.ബി. പ്രിയ, ശ്രുതി ഹരിലാൽ, സഞ്ജു ആന്റോ , എന്നിവർ നേതൃത്വം നൽകി.

Advertisement