തപസ്യ തിരുവാതിര മഹോത്സവം സമാപിച്ചു.

121
Advertisement

ഇരിങ്ങാലക്കുട: തപസ്യ കലാ സാഹിത്യ വേദി ഇരിങ്ങാലക്കട ശ്രീ വിശ്വനാഥപുരം ക്ഷേത്ര മൈതാനിയില്‍ സംഘടിപ്പിച്ച അനുഷ്ഠാന തിരുവാതിര മഹോത്സവം സമാപിച്ചു. വൈകീട്ട് 6 മണിക്ക് പുത്തില്ലത്ത് ലീല അന്തര്‍ജ്ജനം ആതിരദീപം തെളിയിച്ചു. തുടര്‍ന്ന് സംഗമ ഗ്രാമ തിരുവാതിര സംഘം ഗണപതി സ്തുതി, സരസ്വതി വന്ദനം അവതരിപ്പിച്ചതോടെ ആഘോഷ പരിപാടികള്‍ ആരംഭിച്ചു.’. വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നിരവധി സംഘങ്ങള്‍ തിരുവാതിരകളി അവതരിപ്പിച്ചു. നൂറു കണക്കിന്വി പേര്‍ വിഭവമായ തിരുവാതിര സദ്യയിലും പങ്കെടുത്തു.’ രാത്രി 12.30 മുതല്‍ തിരുവാതിര അനുഷ്ഠാനങ്ങളോടെ പാതിര പൂ ചൂടല്‍ ചടങ്ങ് നടന്നു. ചടങ്ങില്‍ നിരവധി സ്ത്രീകളും കുട്ടികളും പങ്കെടുത്തു.

Advertisement