യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനത്തിന്റെ ഭാഗമായി സ്മൃതി യാത്ര നടത്തി മുരിയാട് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ

43

മുരിയാട്: യൂത്ത് കോൺഗ്രസ്സ് മുരിയാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 9 ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനത്തിന്റെ ഭാഗമായി സ്മൃതി യാത്ര നടത്തി മുരിയാട് യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ജെസ്റ്റിൻ ജോർജ്ജ് നയിക്കുന്ന സ്മൃതി യാത്ര മുരിയാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് തോമസ് തൊകലത്ത് പതാക കൈമാറി ഉൽഘാടനം ചെയ്തു. ചടങ്ങിൽ യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡൻറ് വിപിൻ വെള്ളയത്ത് സമാപന സമ്മേളനം ഉൽഘാടനം നിർവഹിച്ചു .യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ എബിൻ ജോൺ, ആഗ്നൽ ലാസർ, മുഖ്യ പ്രഭാഷണം നടത്തി പഞ്ചായത്ത് അംഗങ്ങളായ ശ്രീജിത്ത് പട്ടത്ത്, സേവ്യർ ആളൂക്കാരൻ, നിത അർജൂൻ എന്നിവർ പ്രസംഗിച്ചു യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ സിജോ ചാതേലി, റിജോൺ, അജീഷ്, അമൽജിത്ത്, രഞ്ജിത്ത്, മിബിൻ, ജിതിൻ, ഫിജിൽ, ഫൗജി, ഷിജു, വിബിൻ ഡേവിസ്, ഗോഡവിൻ, റിജോ ,സനു,ലിന്റോ , എന്നിവർ നേതൃത്വം നൽകി.

Advertisement