ഇരിങ്ങാലക്കുട നഗരത്തില്‍ തെരുവ് നായ്ക്കളെ മൃഗീയമായി കൊലപെടുത്തിയ നിലയില്‍ കണ്ടെത്തി

112

ഇരിങ്ങാലക്കുട :നഗരത്തില്‍ തെരുവ് നായ്ക്കളെ മൃഗീയമായി കൊലപെടുത്തിയ നിലയില്‍ കണ്ടെത്തി.ഇരിങ്ങാലക്കുട നഗരസഭ പരിധിയില്‍ വാര്‍ഡ് 25 ല്‍ കാട്ടൂര്‍ റോഡില്‍ ആണ് ഇന്ന് തെരുവ് നായയെ തൊലിയും മാംസവും മുറിച്ചെടുത്ത് കൊലപെടുത്തിയ നിലയില്‍ കണ്ടെത്തിയത്.മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചാണ് ഇത് ചെയ്തിരിക്കുന്നതെന്ന് വ്യക്തമാണ്.നാട്ടുക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നഗരസഭ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നായയുടെ ശവശരീരം മറവ് ചെയ്തു.കഴിഞ്ഞ ഒരാഴ്ച്ചക്കിടെ പ്രദേശത്ത് നിന്നും ഇത്തരത്തില്‍ ആറാമത്തെ തെരുവ് നായയുടെ ശവശരീരമാണ് ലഭിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.നായ്ക്കളെ കൊലപെടുത്തിയ രീതിയില്‍ ദൂരുഹതയുണ്ടെന്ന് നാട്ടുക്കാര്‍ പറയുന്നു.

Advertisement