ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം ‘ശ്രവസ് 2കെ22’ എന്നപേരിൽ രണ്ടുദിവസത്തെ ദേശീയ സെമിനാറും സോഷ്യൽ വർക്ക് വിദ്യാർഥികളുടെ സംഗമവും നടത്തി

51

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം ‘ശ്രവസ് 2കെ22’ എന്നപേരിൽ രണ്ടുദിവസത്തെ ദേശീയ സെമിനാറും സോഷ്യൽ വർക്ക് വിദ്യാർഥികളുടെ സംഗമവും നടത്തി. “Metanoia in Criminal Justice System” എന്ന വിഷയത്തെ ആ്പദമാക്കി നടന്ന കോൺഫറൻസിൽ ദേശീയ തലത്തിൽ ശ്രദ്ധേയമായ പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെട്ടു. വിദ്യാർത്ഥികൾക്കായി നടത്തപ്പെട്ട മത്സരങ്ങളിൽ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല ഒന്നാമതെത്തി ട്രോഫി കരസ്ഥമാക്കി.മുൻ ഹൈക്കോടതി ജഡ്‌ജി സി എൻ രാമചന്ദ്രൻ നായർ കോണ്ഫറൻസ് ഉൽഘാടനം ചെയ്തു. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു. കേരളത്തിനകത്തും പുറത്തുനിന്നുമായി പതിനെട്ടിലധികം കലാലയങ്ങളിൽ നിന്നും 215 വിദ്യാർത്ഥികൾ പങ്കെടുത്ത ഈ കോൺഫറൻസിൽ പങ്കെടുത്തു.

Advertisement