ദ്വിദിന ദേശീയ പണിമുടക്ക്-ജില്ലാ വാഹന പ്രചാരണജാഥയ്ക്ക് ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകി

34

ഇരിങ്ങാലക്കുട :രാജ്യത്തെ രക്ഷിക്കൂ.ജനങ്ങളെ സംരക്ഷിക്കൂ” എന്ന മുദ്രാവാക്യമുയർത്തി കേന്ദ്ര ട്രേഡ് യൂണിയൻ കോ-ഓർഡിനേഷൻ കമ്മിറ്റി കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ-ജനദ്രോഹ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് 2022 മാർച്ച് 28,29 തിയ്യതികളിലെ ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ സംയുക്ത ട്രേഡ് യൂണിയൻ സമര സമിതി സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥയ്ക്ക് ഇരിങ്ങാലക്കുടയിൽ വമ്പിച്ച സ്വീകരണം നൽകി. ടൗൺ ഹാൾ പരിസരത്ത് സംഘടിപ്പിച്ച സ്വീകരണപരിപാടിയിൽ ജാഥാ ക്യാപ്റ്റൻ സി. ഐ.ടി.യു ജില്ലാ സെക്രട്ടറി യു.പി.ജോസഫ്,വൈസ് ക്യാപ്റ്റൻ ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡണ്ട് ആൻറണി കുറ്റൂക്കാരൻ,മാനേജർ എ.ഐ.ടി.യു.സി ജില്ലാ പ്രസിഡണ്ട് ടി.കെ..സുധീഷ്,രാജൻ പൈക്കാട്,ജെയിംസ് റാഫേൽ,ജോൺസൺ ആവോക്കാരൻ,എം.എ.വാസുദേവൻ,ഉല്ലാസ് കളക്കാട്ട്,ഭരത് കുമാർ,കെ.എ.ഗോപി,ലത ചന്ദ്രൻ,റഷീദ് കാറളം,വി.എ.മനോജ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.ഐ.എൻ.ടി.യു.സി.മണ്ഡലം പ്രസിഡണ്ട് പി.ബി.സത്യൻ അദ്ധ്യക്ഷത വഹിച്ചു.എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി കെ.കെ.ശിവൻകുട്ടി സ്വാഗതവും,സി.ഐ.ടി.യു.ഏരിയാ ജോ.സെക്രട്ടറി സി.വൈ.ബെന്നി നന്ദിയും പറഞ്ഞു.

Advertisement