ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയുടെ കീഴിൽ 5 വയസ്സിനും 15 വയസ്സിനും ഇടയിൽ ഉള്ളവർക്കായി നടന്നുവന്നിരുന്ന സൗജന്യ ചെസ്സ് പരിശീലന ക്യാമ്പ് അവസാനിച്ചു

36

ഇരിങ്ങാലക്കുട : മുനിസിപ്പാലിറ്റിയുടെ കീഴിൽ 5 വയസ്സിനും 15 വയസ്സിനും ഇടയിൽ ഉള്ളവർക്കായി നടന്നുവന്നിരുന്ന സൗജന്യ ചെസ്സ് പരിശീലന ക്യാമ്പ് അവസാനിച്ചു. പതിനൊന്നു ദിവസം നീണ്ടുനിന്ന ക്യാമ്പിൽ 84 കുട്ടികൾ പങ്കെടുത്തു. പങ്കെടുത്ത കുട്ടികൾക്ക് എല്ലാവർക്കും ഒരു ചെസ് ഹാൻഡ് ബുക്കും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. ക്യാമ്പിനെ സമാപനത്തോടനുബന്ധിച്ചു സബ്ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു 15 വയസിനു താഴെയുള്ളവരുടെ ആൺകുട്ടികളുടെ വിഭാഗത്തിൽ മാസ്റ്റർ ഹെർഷൽ ഉം പെൺകുട്ടികളുടെ വിഭാഗത്തിൽ നിവേദ്യ വി എം പതിനൊന്നു വയസ്സിനു താഴെയുള്ളവരുടെ ആൺകുട്ടികളുടെ വിഭാഗത്തിൽ വിഗ്നേഷ് വി എസ്, പെൺകുട്ടികളുടെ വിഭാഗത്തിൽ അമേയ എസ് നെല്ലി പറമ്പിൽ ഒൻപത് വയസ്സിനു താഴെയുള്ളവരുടെ ആൺകുട്ടികളുടെ വിഭാഗത്തിൽ ആൽബിൻ ബിനു, പെൺകുട്ടികളുടെ വിഭാഗത്തിൽ അരുന്ധതി എന്നിവർ ഒന്നാം സ്ഥാനം നേടി ഇരിങ്ങാലക്കുട നഗരസഭ അധ്യക്ഷ ശ്രീമതി സോണിയാ ഗിരി സമ്മാനങ്ങൾ വിതരണം ചെയ്തു. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പ്രോഗ്രാം കോർഡിനേറ്ററുമായ ജയ്സൺ പാറേക്കാടൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ സിജു യോഹന്നാൻ സ്വാഗതവും സഞ്ജയ് നന്ദിയും പറഞ്ഞു. ചെസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പീറ്റർ ജോസഫ്, ശരത്, ശ്യാം, രചന.പി. ആർ, കുമാരി ജനില ജോബി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

Advertisement