സംയുക്ത ട്രേഡ് യൂണിയൻ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കൺവെൻഷൻ സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡണ്ട് കെ.എഫ്.ഡേവിസ് ഉദ്ഘാടനം ചെയ്തു

54

ഇരിങ്ങാലക്കുട: കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ-കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്തിട്ടുള്ള2022 മാർച്ച് 28,29 തിയ്യതികളിലെ ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിനായി സംയുക്ത ട്രേഡ് യൂണിയൻ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കൺവെൻഷൻ സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡണ്ട് കെ.എഫ്.ഡേവിസ് ഉദ്ഘാടനം ചെയ്തു.എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി കെ.കെ.ശിവൻകുട്ടി അദ്ധ്യക്ഷനായി.ഉല്ലാസ് കളക്കാട്ട്,ബിജു പോൾ അക്കരക്കാരൻ,ലത ചന്ദ്രൻ,ബാബു ചിങ്ങാരത്ത്,കെ.എ.ഗോപി,യു.കെ.പ്രഭാകരൻ,കെ.എസ്.രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.ഐ.എൻ.ടി.യു.സി നിയോജകമണ്ഡലം പ്രസിഡണ്ട് പി.ബി.സത്യൻ സ്വാഗതവും,സി.ഐ.ടി.യു ഏരിയാ ജോ.സെക്രട്ടറി സി.വൈ.ബെന്നി നന്ദിയും പറഞ്ഞു.

Advertisement