സംസ്ഥാന തല ശാസ്ത്രമേള -ഫസ്റ്റ് റണ്ണേഴ്‌സ് അപ്പ് ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിന്

520
Advertisement

സംസ്ഥാന തല ശാസ്ത്രമേളയില്‍ ഫസ്റ്റ് റണ്ണേഴ്‌സ് അപ്പ് എന്ന സ്ഥാനം ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍ കരസ്ഥമാക്കി.പ്രളയാനന്തരം കേരളത്തിലെ മാലിന്യസംസ്‌ക്കരണത്തിന് ഒരു പരിഹാരം പ്ലാസ്മാ ഗ്യാസിഫിക്കേഷന്‍ പ്ലാന്റ് എന്ന ആശയം അവതരിപ്പിച്ച് സ്റ്റില്‍ മോഡലില്‍ ആദിത്യ ഇ ഡി ,ലക്ഷ്മി കെ ജി ഒന്നാം സ്ഥാനം നേടി.വാഹനാപകടങ്ങള്‍ പെരുകി വരുന്ന കേരളത്തില്‍ ഒരു സ്മാര്‍ട്ട് വെഹിക്കിള്‍ എന്നാശയം മുന്നോട്ട് വച്ച് നന്ദന ടി യും നന്ദന കൃഷ്ണയും വര്‍ക്കിംഗ് മോഡലില്‍ എ ഗ്രേഡി കരസ്ഥമാക്കി.എംപ്രോവെയ്‌സ്ഡ് എക്‌സിപിരിമെന്റില്‍ നന്ദന എസ് ,ലിപിത പോള്‍ എന്നിവര്‍ പ്രകാശം എന്ന ആശയത്തെ മുന്‍ നിറുത്തി അവതരിപ്പിച്ച പരീക്ഷണങ്ങള്‍ക്ക് എ ഗ്രേഡ് ലഭിച്ചു

Advertisement