മുരിയാട് പഞ്ചായത്തില്‍ വയോജനങ്ങള്‍ക്ക് കട്ടിലുകള്‍ വിതരണം ചെയ്തു

425
Advertisement

മുരിയാട് 2017-18 ജനകീയാസൂത്രണ പദ്ധതി പ്രകാരം അഞ്ച് ലക്ഷം രൂപ വകയിരിത്തി കൊണ്ട് വയോജനങ്ങള്‍ക്ക് കിട്ടലുകള്‍ വിതരണം ചെയ്തു.ജനറല്‍ വിഭാഗത്തിലെ 114 പേര്‍ക്കാണ് കട്ടിലുകള്‍ വിതരണം ചെയ്തത് കട്ടിലുകളുടെ വിതരണോല്‍ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ നിര്‍വഹിച്ചു ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ പി പ്രശാന്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ വികസനസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജിത രാജന്‍, വിദ്യാഭസ സ്റ്റാന്‍ഡിംഗ് ചെയര്‍മാന്‍ മോളി ജേക്കബ്, പ്രതിപക്ഷ നേതാവ് തോമസ് തൊകലത്ത്, പഞ്ചായത്ത് അംഗങ്ങളായ സരിത സുരേഷ്, ഗംഗാദേവി സുനില്‍, ശാന്ത മോഹന്‍ദാസ്, കവിത ബിജു, ജോണ്‍സണ്‍ എ എം, കെ വൃന്ദാ കുമാരി, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ഷീബ നാലപ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.

Advertisement