ബി വി എം ഹൈ സ്കൂളിലെ ചുമർ ചിത്രങ്ങളുടെ അനാച്ഛാദനം നടത്തി

69

കല്ലേറ്റുംകര: ബി. വി. എം. ഹൈ സ്കൂൾ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി സ്കൂൾ മാനേജ്മെന്റിന്റെയു൦ , പി ടി എ യുടെയും , പൂർവ വിദ്യാർത്ഥികളുടെയും നേത്യത്വത്തിൽ മനോഹരവു൦ ആശയ സമ്പുഷ്ടവുമായ ചുമർ ചിത്രങ്ങൾകൊണ്ട് അലങ്കരിച്ചതിന്റെ അനാച്ഛാദനകർമം മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ നിർവഹിച്ചു. സ്കൂൾ മാനേജർ വിൻസന്റ് താണ്ട്യേക്കൽ അധ്യക്ഷത വഹിച്ചു. ആളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. ആർ ജോജോ മുഖ്യപ്രഭാഷണം നടത്തി.വാർഡ് മെമ്പർമാരായ ഓമന ജോർജ് , മേരി ഐസക്, ടി.വി. ഷാജു, സ്റ്റാഫ് സെക്രട്ടറി ബൈജു എൻ. വി. , ജുനിഷ ജിനോജ് , പി.ടി.എ. പ്രസിഡന്റ് സുധീർ ടി.എച്ച്., പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പ്രതിനിധി ജോഷി എം .എൽ .എന്നിവർ പ്രസംഗിച്ചു. മനോഹരമായ ചിത്രങ്ങൾ വരച്ച് പെയ്ന്റ് ചെയ്ത സുതൻ പി സി , സാബു പതിക്കാട് എന്നിവരെ ആദരിച്ചു.

Advertisement