നിർധനരായ വിദ്യാർത്ഥികൾക്ക് വസ്ത്രങ്ങൾ വിതരണം ചെയ്തു

16

.

ഇരിങ്ങാലക്കുട :മുനിസിപ്പാലിറ്റി നാലാം വാർഡിലെ നിർധനരായ വിദ്യാർത്ഥികൾക്ക് വസ്ത്രങ്ങൾ വിതരണം ചെയ്തു, കോവിഡ് സാഹചര്യത്തിൽ വിഷമതകൾ അനുഭവിക്കുന്ന 30കുട്ടികൾക്ക്‌ ഈ പരിപാടിയിലൂടെ പ്രയോജനം ലഭിച്ചു, മുതിർന്ന കുട്ടികളെയും ഗുണഭോക്താക്കളായി പരിഗണിക്കപ്പെട്ട ഈ അടിസ്ഥാന അവശ്യ സാധന വിതരണത്തിന് സി പി ഐ കൗൺസിലർ അൽഫോൻസ തോമസും, സി പി ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. രാജാനുമാണ് ചുക്കാൻ പിടിച്ചത്, ഈ സൽകർമ്മത്തിന് യുവകലാ സഹിതി മേഖലാ പ്രസിഡണ്ടും, സ്മിതാസ് ടെക്സ്റ്റൈൽ ഉടമയുമായ കെ. കൃഷ്ണാനന്ദബാബു സാമ്പത്തിക സഹായം നൽകി

Advertisement