കർഷക സമരത്തിന് എ ഐ വൈ എഫ് ഐക്യദാർഢ്യ സദസ്സ്

31

ഇരിങ്ങാലക്കുട :സെപ്തംബർ 27 ന് നടക്കുന്ന ഭാരത് ബന്ദിനും കർഷക സമരത്തിനും ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് എ ഐ വൈ എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ടൗണിൽ പ്രകടനം നടത്തി. തുടർന്ന് നടന്ന ഐക്യദാർഢ്യ സദസ്സ് എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി അംഗം കെ സി. ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടീവ് അംഗം എ എസ്. ബിനോയ് അഭിവാദ്യം ചെയ്ത് സംസാരിച്ചു. മണ്ഡലം പ്രസിഡണ്ട് പി എസ്.കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷത വഹിച്ചു,മണ്ഡലം സെക്രട്ടറി ടി വി.വിബിൻ സ്വാഗതം പറഞ്ഞു. മണ്ഡലം ജോയിൻ സെക്രട്ടറിമാരായ പി എസ്.ശ്യാംകുമാർ, പി.ആർ അരുൺ വൈസ് പ്രസിഡണ്ടുമാരായ വിഷ്ണുശങ്കർ, ശീർഷ സുധീരൻ എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.കെ സതീഷ്, മിഥുൻപോട്ടക്കാരൻ ഷാഹിൽ, സ്വപ്ന നെജി, ഗാവരോഷ് എന്നിവർ നേതൃത്വം നൽകി.

Advertisement