തിരുവഞ്ചിക്കുളം ഗ്രൂപ്പ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ പ്രതിഭകള്‍ക്ക് ആദരണവും ചികിത്സ ധനസഹായവും നല്‍കി

480
Advertisement

ഇരിങ്ങാലക്കുട- തിരുവഞ്ചിക്കുളം ഗ്രൂപ്പ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ പ്രതിഭകള്‍ക്ക് ആദരണവും ചികിത്സ ധനസഹായവും വിതരണം ചെയ്തു.ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ കലാനിലയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ 2017-18 അധ്യയന വര്‍ഷത്തെ എസ് എസ് എല്‍ സി ,പ്ലസ് ടു വിജയികളെയും ,കലാ കായിക പ്രതിഭകളെയും കൂടാതെ വാദ്യകുലപതികളായ പത്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍ ,കലാമണ്ഡലം അന്നമനട പരമേശ്വര മാരാര്‍ എന്നിവരെയും ആദരിച്ചു.ഇടിമിന്നലില്‍ ഗുരുതരമായ അപകടം സംഭവിച്ച് ചികിത്സയില്‍ കഴിയുന്ന പോത്താനി ദേവസ്വം ചാത്തന്നൂര്‍ ക്ഷേത്രം മേല്‍ ശാന്തി അച്ചുതന്‍ നമ്പൂതിരിക്ക് യൂണിയന്‍ സമാഹരിച്ച ചികിത്സാധനസഹായം നല്‍കി.കണ്ണന്‍ വാര്യരുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം കെ സുദര്‍ശന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.തിരുവഞ്ചിക്കുളം ഗ്രൂപ്പ് പ്രസിഡന്റ് സതീശന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു.കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പ്രദീപ് മേനോന്‍ സമാദരണം നടത്തി.കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ എന്‍ ഉണ്ണികൃഷ്ണന്‍ ,സിഡിഇഒ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ടി പി നാരായണന്‍ ,സെക്രട്ടറി പി വി സജീവന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.കേന്ദ്ര കമ്മിറ്റിയംഗം കെ ഡി ദാമോദരന്‍ നമ്പൂതിരി നന്ദിയും തിരുവഞ്ചിക്കുളം ഗ്രൂപ്പ് സെക്രട്ടറി സ്വാഗതവും പറഞ്ഞു

Advertisement