ഇരിങ്ങാലക്കുട :രൂപത കേരള ലേബര്‍ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ കേരള സര്‍ക്കാരിന്റെ കര്‍ഷക ക്ഷേമനിധി ഫോറം ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ആനന്ദപുരം പള്ളിയില്‍ വച്ച് നടത്തിയ സമ്മേളനത്തില്‍ വച്ച് ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് കെ. എല്‍. എം. നേതൃത്വം കൊടുക്കണമെന്ന് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ അഭിവന്ദ്യ പിതാവ് ഏവരെയും ഉദ്‌ബോധിപ്പിച്ചു. കെ. എല്‍. എം. രൂപതാ ഡയറക്ടര്‍ ഫാ. ജോസ് പുല്ലൂപ്പറമ്പില്‍ അദ്ധ്യക്ഷം വഹിച്ച സമ്മേളനത്തില്‍ ആനന്ദപുരം ഇടവക വികാരി ഫാ. ഡോ. ആന്റോ കരിപ്പായി സ്വാഗതം ആശംസിച്ചു. സമ്മേളനം ഉദ്ഘാടനം ചെയ്ത രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മഞ്ഞളി കേരള ലേബര്‍ മൂവ്‌മെന്റ് നാനാജാതി മതസ്ഥരായവര്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങളെ പ്രശംസിച്ച് സംസാരിച്ചു. കെ. എല്‍. എം. രൂപത പ്രസിഡന്റ് ജോസ് മാത്യു വിവിധങ്ങളായ ക്ഷേമനിധികളെക്കുറിച്ച് ക്ലാസ്സ് നയിച്ചു. പ്രസ്തുത സമ്മേളനത്തില്‍ വച്ച് കേരള ലേബര്‍ മൂവ്‌മെന്റിന്റെ ഒരു യൂണിറ്റ് ആനന്ദപുരം ഇടവകയില്‍ രൂപീകൃതമായി. കുഞ്ഞിപ്പൊറിഞ്ചു ഇല്ലിക്കല്‍, ലില്ലി ഇല്ലിക്കല്‍, ഷിജി വിന്‍സെന്‍, ജോര്‍ജ്ജ് വടക്കുംപാടന്‍, റോസ്‌മേരി നെല്‍സന്‍ എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. വിവിധ ക്ഷേമനിധികളിലേക്കുള്ള അംഗങ്ങളെ ചേര്‍ക്കുകയും ചെയ്തു. സിസ്റ്റര്‍ ജോഫിന്‍ സി. എസ്. എം. (മദര്‍ സുപ്പീരിയര്‍), തോമാസ് ഇല്ലിക്കല്‍ (ട്രസ്റ്റി), . ദേവസ്സിക്കുട്ടി മാടവന (കെ.എല്‍.എം. രൂപത ട്രഷറര്‍), ബാബു തോമാസ് (കെ.എല്‍.എം. രൂപത സെക്രട്ടറി) എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
ഇരിങ്ങാലക്കുട രൂപതയില്‍ കര്‍ഷകക്ഷേമനിധി ഫോറം രൂപീകരിച്ചു
Advertisement