ഇരിങ്ങാലക്കുട മണ്ഡലത്തിൽ വാട്ടർ മാപ്പിംങ്ങ് പദ്ധതി ആവിഷ്കരിക്കുന്നു

37

ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിൽ ജല വിതരണത്തിനായി വാട്ടർ മാപ്പിംങ്ങ് പദ്ധതി ആവിഷ്കരിക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ നടത്തുവാൻ ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.കേരള വാട്ടർ അതോറിറ്റിയുടെ പദ്ധതികളുടെ കാര്യക്ഷമത ഉറപ്പു വരുത്തി , അതോറിറ്റിയുടെ നെറ്റ് വർക്കിനെ G I S സാങ്കേതിക വിദ്യയുപയോഗിച്ച് മാപ്പ് ചെയ്ത് , പമ്പുകളുടെ കാര്യക്ഷമത , ജല വിനയോഗം , ജല വിതരണം , ഗുണനിലവാരം , ഒഴുക്കിലെ തടസ്സം , ജല നഷ്ടം എന്നിവയെല്ലാം കണ്ടെത്തി ജനങ്ങൾക്ക് എല്ലാ ദിവസവും ജലലഭ്യത ഉറപ്പു വരുത്തന്നതിന് വേണ്ടിയുള്ള സമഗ്ര പദ്ധതിയാണ് വാട്ടർ മാപ്പിംങ്ങിലൂടെ വിഭാവനം ചെയ്യുന്നത്. കൂടാതെ മണ്ഡലത്തിലെ ഗാർഹിക – കാർഷിക – വാണിജ്യ ആവശ്യങ്ങൾ കൃത്യമായി തിരിച്ചു മനസ്സിലാക്കുന്നതിനും പ്രാദേശികമായ ജല ആസ്തികൾ കണ്ടെത്തുന്നതിനും , നിലവിലെ പദ്ധതികൾ കൂടി ഉപയോഗപ്പെടുത്തി മണ്ഡലത്തിൽ ജലലഭ്യത ഉറപ്പു വരുത്തുന്നതിനും വാട്ടർ മാപ്പിംങ്ങിലൂടെ സാധിക്കും .പന്ധതിയുടെ നടത്തിപ്പിന് പ്രാദേശികമായ സർവ്വേ നടത്തണമെന്നും , വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പദ്ധതി പ്രാവർത്തികമാക്കണമെന്നും , ഇതിന്റെ കൺവീനറായി കേരള വാട്ടർ അതോറിറ്റി ഇരിങ്ങാലക്കുട ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ പ്രവർത്തിക്കണമെന്നും യോഗത്തിൽ തീരുമാനമാനിച്ചു. ഇരിങ്ങാലക്കുട പി. ഡബ്ല്യു. ഡി റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയ ചന്ദ്രൻ , മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൺ , കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രൻ , കാറളം പഞ്ചായത്ത് പ്രസിഡന്റ് സീമ. കെ. നായർ. എം , മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ്. ജെ. ചിറ്റിലപ്പിള്ളി , ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ. ജോ ജോ , വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് , പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി , പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവൻ , ഇരിങ്ങാലക്കുട നഗരസഭ പൊതു മരാമത്ത് സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ , ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയ് ഘോഷ് , ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ്. പ്രസിഡന്റ് മോഹനൻ വലിയാട്ടിൽ , വാട്ടർ അതോറിറ്റി പ്ലാനിംങ്ങ് എക്സിക്യുട്ടീവ് എഞ്ചിനീയർ ഷൈജു. പി. തടത്തിൽ , ഇരിങ്ങാലക്കുട ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.ആർ. വിജു മോഹൻ , നാട്ടിക ഡിവിഷൻ എക്സിക്യുട്ടീവ് എഞ്ചിനീയർ ഇൻ ചാർജ് കെ.പി. പ്രസാദ് , ചാലക്കുടി ഡിവിഷൻ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ രേഖ. പി. നായർ , ഇരിങ്ങാലക്കുട ഡിവിഷൻ അസി. എക്സിക്യൂട്ടീവ് എഞ്ചിനിയർ പി.പി. രേഷ്മ , നാട്ടിക ഡിവിഷൻ അസി. എഞ്ചിനീയർ ടി.എസ്. മിനി , കെ.ടി. അമ്പിളി എന്നിവർ പങ്കെടുത്തു.

Advertisement