ഇരിങ്ങാലക്കുടയിലെ നക്ഷത്രങ്ങള്‍ ഒന്നുചേര്‍ന്ന ‘ഒപ്പം അമ്മയും’ പദ്ധതി

62

ഇരിങ്ങാലക്കുട : ചലചിത്ര താര സംഘടന അമ്മയുടെ നേതൃത്വത്തില്‍ കോവിഡ് പ്രതിസന്ധി കാലഘട്ടത്തില്‍ കേരളത്തിലാകമാനം സംഘടിപ്പിക്കുന്ന വിദ്യാര്‍ഥികള്‍ക്കായുള്ള പഠന സഹായ പദ്ധതിയായ ‘ഒപ്പം അമ്മയും’ പദ്ധതിയുടെ ത്യശ്ശൂര്‍ ജില്ലയിലെ തെക്കന്‍ പ്രദേശത്തേക്കുള്ള വിദ്യാര്‍ഥികള്‍ക്കായുള്ള ടാബുകള്‍ ഇരിങ്ങാലക്കുടയില്‍ വിതരണം ചെയ്തു.ഇരിങ്ങാലക്കുട സ്മാര്‍ട്ട് അങ്കണത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ‘അമ്മ’ മുന്‍ പ്രസിഡന്റ് ഇന്നസെന്റ്, ടോവിനോ തോമസ് എന്നിവര്‍ ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് ടാബുകള്‍ വിതരണം ചെയ്തു. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ചു.’അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ‘ഒപ്പം അമ്മയും’ എന്ന പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ഇരിങ്ങാലക്കുടയിലെ പ്രധാന ചലച്ചിത്ര പ്രവര്‍ത്തകരായ ഇന്നസെന്റ് ,ഇടവേള ബാബു,ടോവിനോ തോമസ് എന്നിവര്‍ ആദ്യമായിട്ടായിരുന്നു ഒരുമിച്ച് ഒരു യോഗത്തില്‍ പങ്കെടുത്തതെന്നുള്ള പ്രത്യേകതയും ഈ ചടങ്ങിനുണ്ടായി.

Advertisement