ജനകീയാസൂത്രണത്തിൻറെ ഓർമ്മ പുതുക്കി മുരിയാട് ഗ്രാമപഞ്ചായത്ത്

24

മുരിയാട്: ജനകീയ ആസൂത്രണത്തിൻറെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുൻകാല ജനപ്രതിനിധികളെ ആദരിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് മുരിയാട് ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജനകീയ ആസൂത്രണത്തിന് തുടക്കം കുറിച്ച ഭരണ സമിതിയുടെ അധ്യക്ഷ തങ്കമണി വാസു നിലവിളക്ക് കൊളുത്തി നിർവഹിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷനായി. മുൻ പ്രസിഡണ്ടുമാരായ തങ്കമണി വാസു, പി കെ ബാലകൃഷ്ണൻ, ലതാ ചന്ദ്രൻ, എം ബി രാഘവൻ മാസ്റ്റർ, സരള വിക്രമൻ, സരിത സുരേഷ് എന്നിവരെയും ജനകീയാസൂത്രണത്തിൽ തുടക്കം കുറിച്ച ഭരണ സമിതിയിലെ അംഗങ്ങളായ ടി എം മോഹനൻ, എൻ എൽ ജോൺസൺ, ശകുന്തള നാരായണൻകുട്ടി, എ എം ജോൺസൺ, മുരളീ ദത്തൻ എന്നിവരെയും ചടങ്ങിൽ വെച്ച് ആദരിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളാണ് പഞ്ചായത്ത് ഇതിനകം ആസൂത്രണം ചെയ്തിട്ടുള്ളത്. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീല ജയരാജ്, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി പ്രശാന്ത്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രതി ഗോപി, ഭരണ സമിതി അംഗം തോമസ് തൊകലത്ത്, ശ്രീജിത്ത് പട്ടത്ത്, നിജി വത്സൻ, നിഖിത അനൂപ്, സേവിയർ ആളുകാരൻ, മനീഷ മനീഷ്, മണി സജയൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisement