ഇരിങ്ങാലക്കുട താലൂക്ക് ജനറൽ ആശുപത്രിക്ക് മുൻപിൽ ” പ്രതിഷേധ സദസ്സ്” സംഘടിപ്പിച്ച് ബി ജെ പി

38

ഇരിങ്ങാലക്കുട:വാക്സിനേഷൻ ഡ്രൈവ്- സ്പോട്ട് രജിസ്ട്രേഷൻ മറയാക്കി സ്വന്തം ആളുകൾക്ക് വാക്സിൻ നൽകുന്ന വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട താലൂക്ക് ജനറൽ ആശുപത്രിക്ക് മുൻപിൽ ” പ്രതിഷേധ സദസ്സ്” സംഘടിപ്പിച്ചു.മണ്ഡലം ജന: സെക്രട്ടറി കെ സി വേണുമാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ഉത്ഘാടനം ചെയ്തു.മുനിസിപ്പാലിറ്റി കൗൺസിലറും പാർലമെന്ററി പാർട്ടി ലീഡറുമായ സന്തോഷ് ബോബൻ സ്വാഗതവും മണ്ഡലം വൈസ് പ്രസിഡണ്ട് സുനിൽ തളിയപറമ്പിൽ നന്ദിയും പറഞ്ഞു. ജില്ല സെക്രട്ടറി ശശി മരുതയൂർ,മണ്ഡലം ഭാരവാഹികളായ അമ്പിളി ജയൻ,അഖിലാഷ്, ജില്ല കമ്മറ്റിയംഗം രാഗി മാരാത്ത്, മഹിളാ മോർച്ച മണ്ഡലം ജന: സെക്രട്ടറി സുബിത ജയകൃഷ്ണൻ, യുവമോർച്ച ജന: സെക്രട്ടറി ജിനു ഗിരിജൻ, കൗൺസിലർമാരായ സ്മിത കൃഷ്ണകുമാർ, ആർച്ച അനീഷ്കുമാർ, ജോജൻ കൊല്ലാട്ടിൽ,എ വി സുരേഷ്,രനുദ്ധ് എന്നിവർ നേതൃത്വം നല്കി.

Advertisement