ലിറ്റില്‍ഫ്‌ളവര്‍ സ്‌കൂള്‍ വാര്‍ഷികം എം.പി.ടി.എന്‍.പ്രതാപന്‍ ഉദ്ഘാടനം ചെയ്തു

138
Advertisement

ഇരിങ്ങാലക്കുട : ലിറ്റില്‍ഫ്‌ളവര്‍ കോണ്‍വെന്റ് ഹൈസ്‌കൂള്‍ വാര്‍ഷികം തൃശ്ശൂര്‍ എം.പി.ടി.എന്‍.പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. ദേവമാതാ പ്രൊവിന്‍ഷ്യാല്‍ സുപ്പീരിയര്‍ ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ഉദയ പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയര്‍ സി.വിമല്‍ സിഎംസി മുഖ്യപ്രഭാഷണം നടത്തി. സ്‌കൂളില്‍ നിന്ന് വിരമിക്കുന്ന ഇ.എ.കൊച്ചുത്രേസ്യ, സെനോ റീത്ത ലൂവീസ്, രതി ദേവി.പി, എന്നീ അധ്യാപകരെയും, വിവിധതലങ്ങളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികളെ ആദരിക്കുകയും ചെയ്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

Advertisement