കരിയർ ഗ്രാമമാകാൻ മുരിയാട് ഗ്രാമ പഞ്ചായത്തിന്റെ “ഉയരെ”

56

മുരിയാട്: ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന ഉന്നത വിദ്യഭ്യാസ പദ്ധതിയായ ”ഉയരെ” യുടെ രജിസ്ട്രേഷൻ ആരംഭിച്ചു. പഞ്ചായത്തിലെ +2, ഡിഗ്രി, പി.ജി. കോഴ്സുകൾക്ക് പഠിക്കുന്ന താത്പര്യമുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും സിവിൽ സർവ്വീസ് , പി എസ് സി. പരീക്ഷകൾക്ക് തയ്യാറെടുപ്പ് നല്‍കി തൊഴിലവസരങ്ങൾ കയ്യെത്തിപ്പിടിക്കാൻ അവരെ പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.2021 ജൂലൈ മാസത്തിൽ ആരംഭിക്കുന്ന പ്രഥമ ബാച്ചിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. മുരിയാട് പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ +2, ഡിഗ്രി, പി.ജി. വിദ്യാർത്ഥികൾക്ക് പഞ്ചായത്തംഗങ്ങൾ വഴി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. ജൂൺ 30 ആണ് രജിസ്ട്രേഷനുള്ള അവസാന തിയ്യതി.

Advertisement