മുരിയാട് ബിജെപി പഞ്ചായത്ത് കമ്മിറ്റി യോഗദിനാചരണം നടത്തി

61

മുരിയാട്: ബിജെപി പഞ്ചായത്ത് കമ്മിറ്റി യോഗദിനാചരണം നടത്തിഅന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ജൂൺ 21 തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് ബിജെപി മുരിയാട്പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണം നടന്നു. രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് സഹ സംഘചാലക് അച്യുതൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു.ബിജെപി മുൻ നിയോജമണ്ഡലം അദ്ധ്യക്ഷനും സംസ്ഥാന കൗൺസിൽ അംഗവുമായ സുനിൽ കുമാർ ടി എസ് യോഗാ ദിന സന്ദേശം നൽകി. ജയൻ മണാളത്ത് അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം സെക്രട്ടറിഅഖിലാഷ് വിശ്വനാഥൻ, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ജിനു ഗിരിജൻ ശശി ആനന്ദപുരം എന്നിവർ നേതൃത്വം നൽകി.

Advertisement