പുല്ലൂര്‍ അണ്ടിക്കമ്പിനി തൊഴിലാളികള്‍ ഉപരോധസമരം നടത്തി

179

പുല്ലൂര്‍: കേരള സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കശുവണ്ടിക്കമ്പനി തൊഴിലാളികള്‍ക്ക് വേതന വര്‍ദ്ധനവില്ലാതെ ജോലിസമയം കൂട്ടിയതിനെതിരെ പുല്ലൂര്‍ അണ്ടിക്കമ്പനി, തൊഴിലാളികള്‍ ഉപരോധിച്ചു. കഴിഞ്ഞ അഞ്ച് ദിവസമായി കമ്പനിക്കകത്തു നടത്തിയിരുന്ന നിസഹകരണ സമരത്തെ അധികൃതര്‍ അവഗണിച്ചതിനെതുടര്‍ന്നാണ് ഉപരോധസമരം നടത്തിയത്. ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി നിയോജകമണ്ഢലം പ്രസിഡന്റ് പി.ബി.സത്യന്‍ അധ്യക്ഷത വഹിച്ചു.സമരസമിതി കണ്‍വീനര്‍ ഗംഗാദേവി സുനില്‍, കെ.കെ സന്തോഷ്, ജോമി ജോണ്‍,എന്‍.കെ.സുജിത്ത്, കെ.കെ.ചന്ദ്രശേഖരന്‍, റിജു തടത്തിപറമ്പില്‍, ബൈജു മുക്കുളം, അജിതമോള്‍ ജോജോ, ജയന്തി സുരേഷ്, ദീപ ഉണ്ണികൃഷ്ണന്‍,പ്രിയ പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisement