ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ രക്ത-കേശ ദാനം സംഘടിപ്പിച്ചു

1103

ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആശുപത്രിയിലെ ജീവനക്കാരും അഭ്യുധേയ കാംക്ഷികളും രക്ത -കേശ ദാനം നടത്തി .ഐ എം എ തൃശൂര്‍ യൂണിറ്റും അമല മെഡിക്കല്‍ കോളേജും സഹകരിച്ചാണ് രക്ത കേശ ദാനം സംഘടിപ്പിച്ചത് .ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രി വൈസ് പ്രസിഡന്റ് ഇ ബാലഗംഗാധരന്‍ അധ്യക്ഷ വഹിച്ച ചടങ്ങില്‍ വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍ കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ഫാ.ജെയ്‌സണ്‍ മുണ്ടമാണി സി എം ഐ കേശദാനത്തെക്കുറിച്ച് ക്ലാസ് നടത്തി .ഡോ.എസ് .എം ബാലഗോപാലന്‍ ,മെഡിക്കല്‍ ഓഫീസര്‍ ഐ എം എ ,ഡോ നഥാനിയേല്‍ തോമാസ് ,മെഡിക്കല്‍ ഓഫീസര്‍ ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി.ഹോസ്പിറ്റല്‍ മെഡിക്കല്‍ സുപ്പീരിറെന്‍ഡന്റ് ഡോ അനില്‍ നാരായണന്‍ സ്വാഗതവും ജനറല്‍ മാനേജര്‍ കെ ശ്രീകുമാര്‍ നന്ദിയും പറഞ്ഞു

Advertisement