എംഎൽഎ ഹെൽപ്പ്ലൈൻ നേതൃത്വത്തിൽ മുരിയാട് മേഖലയിൽ നിന്നും സമാഹരിച്ച 50 മൊബൈലുകൾ പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങൾക്ക് കൈമാറി

33


ഇരിങ്ങാലക്കുട: എംഎൽഎ ഹെൽപ്പ്ലൈൻ നേതൃത്വത്തിൽ മുരിയാട് മേഖലയിൽ നിന്നും സമാഹരിച്ച 50 മൊബൈലുകൾ പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങൾക്ക് കൈമാറി. കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോക്ടർ ആർ. ബിന്ദു ആനന്ദപുരം സർക്കാർ യുപി സ്കൂളിലെ ഹെഡ്മിസ്ട്രസ് ശ്രീകലക്ക് ആ വിദ്യാലയത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നൽകുന്നതിനായി മൊബൈലുകൾ കൈമാറിക്കൊണ്ട് വിതരണോൽഘാടനം നിർവ്വഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ ആശംസയർപ്പിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കെ. പി പ്രശാന്ത്, രതി ഗോപി ഭരണസമിതി അംഗങ്ങളായ സുനിൽകുമാർ, നിജി വത്സൻ, ശ്രീജിത്ത് പട്ടത്ത്, മണി സജയൻ, മനീഷ മനീഷ്, നികിത അനൂപ് എന്നിവർ പങ്കടുത്തു.പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീല ജയരാജ് സ്വാഗതവും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ നന്ദിയും പറഞ്ഞു.

Advertisement