കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല ഇരിങ്ങാലക്കുടയിലേക്ക് മാറ്റുന്നതിന് വേണ്ട നടപടികൾ ആലോചിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു

ഇരിങ്ങാലക്കുട: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ തൃശൂരിൽ പ്രവർത്തിക്കുന്ന പ്രാദേശിക കേന്ദ്രം ഇരിങ്ങാലക്കുടയിലേക്ക് മാറ്റുന്നതിന് വേണ്ട നടപടികൾ ആലോചിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. നിലവിൽ തൃശൂരിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിന്റെ അസൗകര്യങ്ങൾ മനസ്സിലാക്കിയത് കൊണ്ടാണ് ഇരിങ്ങാലക്കുടയിലേക്ക് മാറ്റുന്നതിന് ആലോചിക്കുന്നതെന്നും സംസ്കൃതവുമായി ബന്ധപ്പെട്ട നിരവധി കലാരൂപങ്ങൾ പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ ഉള്ള പ്രദേശമായതിനാൽ സർവ്വകലാശാല ക്കും പ്രാദേശിക കേന്ദ്രത്തിനും ഉപകാരപ്പെടുമെന്നും മന്ത്രി പറഞ്ഞു. കൂടൽമാണിക്യം ദേവസ്വം ആസ്ഥാനത്ത് നടന്ന യോഗത്തിൽ സർവ്വകലാശാല രജിസ്ട്രാർ ഗോപാലകൃഷ്ണൻ , സിൻഡിക്കേറ്റ് അംഗങ്ങളായ സലിം കുമാർ , മോഹൻദാസ് , മനോജ് കുമാർ , തൃശൂർ സെന്റർ ഡയറക്ടർ ലളിത , അദ്ധ്യാപകരായ കൃഷ്ണൻ നമ്പൂതിരി , ഡോ. ശ്രീലത വർമ്മ, കൂടൽമാണിക്യം ദേവസ്വം ബോർഡ് ചെയർമാൻ യു. പ്രദീപ് മേനോൻ തുടങ്ങിയവർ പങ്കെടുത്തു.

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img