പ്രതിസന്ധിയിലായ നേന്ത്രവാഴ കർഷകന് സാന്ത്വനമേകി എ ഐ വൈ എഫ് ഭഗത് സിംഗ് യൂത്ത്ഫോഴ്സ്പ്രവർത്തകർ

50

ഇരിങ്ങാലക്കുട :പ്രതിസന്ധിയിലായ നേന്ത്രവാഴ കർഷകന് സാന്ത്വനമേകി എ ഐ വൈ എഫ് ഭഗത് സിംഗ് യൂത്ത്ഫോഴ്സ്പ്രവർത്തകർ.ഓണത്തിന് 200 കുല നേന്ത്രക്കായ വിറ്റ് ഓണം ഉണ്ണാം എന്ന പ്രതീക്ഷയിലാണ് എടതിരിഞ്ഞിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കാറളം സ്വദേശിയായ ഉണ്ണികൃഷ്ണൻ എന്ന കർഷകൻ നേന്ത്ര വാഴ കൃഷി ആരംഭിച്ചത് എന്നാൽ ലോക്ഡൗൺ കാരണം തോട്ടത്തിൽ വരുവാനോ കൃഷിപരിപാലനം നടത്തുവാനോ അദ്ധേഹത്തിന് സാധിച്ചിരുന്നില്ല . അത് മൂലം തണ്ടുകൾ ചീഞ്ഞും പുല്ലുകൾ വളർന്നും വാഴകൾക്ക് വളർച്ച മുരടിപ്പ് നേരിട്ടു.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യാപൃതരായ പടിയൂരിലെ എ ഐ വൈ എഫ് ഭഗത് സിംഗ് യൂത്ത് ഫോഴ്സ്സ് പ്രവർത്തകരുടെ ശ്രദ്ധയിൽ നാശോന്മുഖമായ വാഴതോട്ടം ശ്രദ്ധയിൽപ്പെട്ടു. ഉടനെതന്നെ സ്ഥലം ഉടമയും കർഷകനേയും ബന്ധപ്പെട്ടുകയും കൃഷിസ്ഥലത്തിന് ആവശ്യമായ സഹായം നൽകാമെന്ന് പ്രവർത്തകർ അറിയിച്ചു. കാട് പോലെ പടർന്ന പുല്ലുകളും ചീഞ്ഞ തണ്ടുകളും നീക്കം ചെയ്ത് വാഴകൾക്ക് പുനർജീവൻ നൽകി. പ്രവർത്തനങ്ങൾ നോർത്ത് ലോക്കൽ സെക്രട്ടറി വി.ആർ.രമേഷ്,എ ഐ വൈ എഫ് മേഖല സെക്രട്ടറി എം.പി വിഷ്ണുശങ്കർ, പ്രസിഡൻ്റ് വി.ആർ അഭിജിത്ത്,മേഖല ജോ:സെക്രട്ടറിമാരായ മിഥുൻപോട്ടക്കാരൻ, വി.ജി. ജിത്ത്,എ ഐ എസ് എഫ് ലോക്കൽ കമ്മിറ്റി പ്രസിഡൻ്റ് ഗോകുൽ സുരേഷ്, പി എസ് സുകുമാരൻ മാസ്റ്റർ കാർഷിക വേദി കോർഡിനേറ്റർമാരായ കെ.പി കണ്ണൻ, ശരത്ത് പോത്താനി, ലാജേഷ് കുമാർ , ബിനേഷ് പോത്താനി എന്നീവർ നേതൃത്വം നൽകി.

Advertisement