പെട്രോൾ ഡീസൽ വിലവർദ്ധനവിനെതിരെAITUC കാറളം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ സമരം നടത്തി

24

കാറളം: പെട്രോൾ ഡീസൽ വിലവർദ്ധനവിനെതിരെAITUC കാറളം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ സമരം നടത്തി. കോവിഡ് മഹാമാരി മൂലം രാജ്യത്തെ ജനങ്ങൾ തൊഴിലില്ലാതേയും പട്ടിണിയിലും ദുരിതത്തിലും കഷ്ടപ്പെടുമ്പോൾ കോർപ്പറേറ്റുകളുടെ കൊള്ളക്ക് കൂട്ടുനിൽക്കുന്ന കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ രാജ്യദ്രോഹ നയങ്ങൾ അവസാനിപ്പിക്കണം എന്നും .നൂറു രൂപയോളം എത്തിയിരിക്കുന്നു പെട്രോളിന്റെ വില.ഇത് ഒരു രാജ്യത്തും ഇല്ലാത്ത അനീതിയാണെന്നും AITUC പ്രതിഷേധ സമരത്തിൽ പറഞ്ഞു . കാറളം പോസ്റ്റാഫീസിനു മുന്നിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തിയ പ്രതിഷേധ സമരം എ.ഐ.ടി.യു.സി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ട് റഷീദ് കാറളം ഉദ്ഘാടനം ചെയ്തു.മോഹനൻവലിയാട്ടിൽ, സി.കെ.ദാസൻ എന്നിവർ സംസാരിച്ചു.

Advertisement