2020 ജനുവരി 1 മുതല്‍ സംസ്ഥാനത്ത് നടക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിന്‍ടെ ഭാഗമായി ബോധവല്‍ക്കരണ റാലി നടത്തി

42
Advertisement

2020 ജനുവരി 1 മുതല്‍ സംസ്ഥാനത്ത് നടക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിന്‍ടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളും ഹരിതകര്‍മ്മ സേനാ അംഗങ്ങളും ആശാ പ്രവര്‍ത്തകരും നഗരസഭാ കൗണ്‍സിലര്‍മാരും ജീവനക്കാരും സംയുക്തമായി ബോധവല്‍ക്കരണ റാലി നടത്തി. ഇരിങ്ങാലക്കുട നഗരസഭയില്‍ നിന്നും ആരംഭിച്ച റാലി
ഠാണ ചുറ്റി ബസ് സ്റ്റാന്‍ഡില്‍ എത്തിയതിനുശേഷം പ്ലാസ്റ്റിക് നിരോധനം വിഷയമാക്കി വിദ്യാര്‍ത്ഥിനികള്‍ പത്തു മിനിട്ടു നേരം ഉള്ള സ്‌കിറ്റ് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.

Advertisement