ഇരിങ്ങാലക്കുടയിൽ ട്രാൻസ്ജെൻഡറുകൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

79
Advertisement

ഇരിങ്ങാലക്കുട: കോവിഡ് മഹാമാരി മൂലം ദുരിതമനുഭവിക്കുന്ന ട്രാൻസ്ജെൻഡറുകൾക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ തവനിഷ് സംഘടന അവശ്യസാധനങ്ങൾ അടങ്ങിയ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. ട്രാൻസ് ജെൻഡർ ആക്റ്റിവിസ്റ്റ് കെ.വി.നന്ദനക്ക് ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ റവ. ഫാ ജോയ് പീണിക്കപ്പറമ്പിൽ കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു. തവനിഷ് സ്റ്റാഫ്‌ കോർഡിനേറ്റർ പ്രൊഫ. മുവിഷ് മുരളി, കേരള സംസ്ഥാന യുവജന കമ്മീഷൻ ജില്ലാ കോ-ഓർഡിനേറ്റർ ആർ.എൽ.ശ്രീലാൽ എന്നിവർ പങ്കെടുത്തു.

Advertisement