Tuesday, June 16, 2026
25 C
Irinjālakuda

നഗരസഭയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായഹസ്തവുമായി ഐ.സി.എല്‍ ഫിന്‍കോര്‍പ്പ്

ഇരിങ്ങാലക്കുട : നഗരസഭയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായഹസ്തവുമായി പ്രശസ്ത ധനകാര്യ സ്ഥാപനമായ ഐ.സി.എല്‍ ഫിന്‍കോര്‍പ്പ്. 24 മണിക്കൂറും പ്രവര്‍ത്തനസജ്ജവും ഓക്‌സിജന്‍ സൗകര്യവുമുള്ള രണ്ട് ആംബുലന്‍സ് സര്‍വീസുകളാണ് നഗരസഭക്ക് കൈമാറുകയെന്ന് ഐ.സി.എല്‍
ഫിന്‍കോര്‍പ്പ് ചെയര്‍മാന്‍ കെ.ജി അനില്‍കുമാര്‍ പറഞ്ഞു. കമ്പനിയുടെ സി.എസ.്ആര്‍ ഫണ്ടില്‍ നിന്നുള്ള തുക ചിലവഴിച്ച് കൊണ്ടാണ് മഹാമാരിക്കാലത്ത് നഗരസഭക്ക് ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് തുണയാകുന്നത്.നഗരസഭ ഓഫീസ് മന്ദിരത്തിന് മുന്നില്‍ നടന്ന ചടങ്ങില്‍ ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് ചെയര്‍മാന്‍ കെ.ജി അനില്‍കുമാര്‍ ആദ്യവാഹനം ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരിക്ക് കൈമാറി. വൈസ് ചെയര്‍മാന്‍ പി.ടി ജോര്‍ജ്, സെക്രട്ടറി മുഹമ്മദ് അനസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി.സി ഷിബിന്‍,അംബി പള്ളിപ്പുറത്ത്,ജെയ്‌സന്‍ പാറേക്കാടന്‍,സുജ സജ്ജീവ്കുമാര്‍, കൗണ്‍സിലര്‍മാര്‍, നഗരസഭ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.സര്‍ക്കാര്‍ നിശ്ചിയിച്ചിട്ടുള്ള നിരക്കിലും കുറച്ച് ആര്‍.ടി.പി.സി.ആര്‍ പരിശോധന നഗരസഭയുമായി സഹകരിച്ച് ഐ.സി.എല്‍ മെഡിലാബ് ചെയ്ത് നല്‍കാന്‍ തയ്യാറാണെന്നും ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് ചെയര്‍മാന്‍ അറിയിച്ചു.കോവിഡിന്റെ ആദ്യതരംഗം ആരംഭിച്ച സമയത്ത് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ കോവിഡ് വാര്‍ഡ് മുഴുവനായും സജ്ജമാക്കിയിരുന്നതായും,നിര്‍ധനരായ കോവിഡ് രോഗികള്‍ക്ക് ചികിത്സാചെലവടക്കമുളള സഹായങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്നും ഐ.സി.എല്‍
ഫിന്‍കോര്‍പ്പ് ചെയര്‍മാന്‍ കെ.ജി അനില്‍കുമാര്‍ വാഗ്ദാനം ചെയ്തു.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img