Wednesday, May 21, 2025
24.9 C
Irinjālakuda

സംസ്ഥാനത്ത് ഇന്ന് 1984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 261, തൃശൂര്‍ 203, എറണാകുളം 185, കണ്ണൂര്‍ 180, കൊല്ലം 176, മലപ്പുറം 155, പത്തനംതിട്ട 137, ആലപ്പുഴ 131, തിരുവനന്തപുരം 131, കോട്ടയം 125, കാസര്‍ഗോഡ് 105, പാലക്കാട് 98, വയനാട് 52, ഇടുക്കി 45 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (102), സൗത്ത് ആഫ്രിക്ക (4), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 107 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 96 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 53,184 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.73 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,25,58,269 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4467 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 88 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1756 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 125 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 252, തൃശൂര്‍ 191, എറണാകുളം 178, കണ്ണൂര്‍ 139, കൊല്ലം 163, മലപ്പുറം 147, പത്തനംതിട്ട 123, ആലപ്പുഴ 123, തിരുവനന്തപുരം 88, കോട്ടയം 122, കാസര്‍ഗോഡ് 95, പാലക്കാട് 43, വയനാട് 50, ഇടുക്കി 42 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 7, കോഴിക്കോട് 3, തിരുവനന്തപുരം, കൊല്ലം, എറണാകുളം, വയനാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1965 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 166, കൊല്ലം 125, പത്തനംതിട്ട 120, ആലപ്പുഴ 108, കോട്ടയം 156, ഇടുക്കി 46, എറണാകുളം 190, തൃശൂര്‍ 244, പാലക്കാട് 85, മലപ്പുറം 147, കോഴിക്കോട് 249, വയനാട് 56, കണ്ണൂര്‍ 130, കാസര്‍ഗോഡ് 143 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 25,158 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,70,343 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,29,938 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,26,088 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3850 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 438 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയില്ല. നിലവില്‍ ആകെ 359 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Hot this week

ഇരുപതാം ചരമ വാർഷിക ദിനംആചരിച്ചു

മുൻ ഒല്ലൂർ എംഎൽഎ യും കോൺഗ്രസ്സ് നേതാവും ആയിരുന്ന രാഘവൻ പൊഴേക്കടവിലിൻ്റെ...

റാഫ 2K25 ഉദ്ഘാടനം നിർവഹിച്ചു

കത്തീഡ്രൽ കെ.സി.വൈ.എം.ന്റെ റൂബി ജൂബിലിയുടെ ഭാഗമായി, മണപ്പുറം മാകെയർ ഡയഗ്നോസ്റ്റിക്സ് ആൻഡ്...

ഇരിങ്ങാലക്കുടയിൽ സർക്കാർ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുക സി പി ഐ

കേരളത്തിലെ പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നായ ഇരിങ്ങാലക്കുടയിൽ സർക്കാർ മേഖലയിൽ ഐ.ടി.ഐ, പോളിടെക്‌നിക്...

മൂന്ന് ലക്ഷം രൂപയുടെ മെഷീനറി പാർട്സുകൾ മോഷ്ടിച്ച കേസിൽ 3 പേർ റിമാന്റിലേക്ക്

അഷ്ടമിച്ചിറ കോൾക്കുന്ന് അയ്യപ്പ ക്ഷേത്രത്തിന് സമിപമുള്ള ഗോഡൗണിൽ നിന്നും 3 ലക്ഷം...

Topics

ഇരുപതാം ചരമ വാർഷിക ദിനംആചരിച്ചു

മുൻ ഒല്ലൂർ എംഎൽഎ യും കോൺഗ്രസ്സ് നേതാവും ആയിരുന്ന രാഘവൻ പൊഴേക്കടവിലിൻ്റെ...

റാഫ 2K25 ഉദ്ഘാടനം നിർവഹിച്ചു

കത്തീഡ്രൽ കെ.സി.വൈ.എം.ന്റെ റൂബി ജൂബിലിയുടെ ഭാഗമായി, മണപ്പുറം മാകെയർ ഡയഗ്നോസ്റ്റിക്സ് ആൻഡ്...

ഇരിങ്ങാലക്കുടയിൽ സർക്കാർ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുക സി പി ഐ

കേരളത്തിലെ പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നായ ഇരിങ്ങാലക്കുടയിൽ സർക്കാർ മേഖലയിൽ ഐ.ടി.ഐ, പോളിടെക്‌നിക്...

മൂന്ന് ലക്ഷം രൂപയുടെ മെഷീനറി പാർട്സുകൾ മോഷ്ടിച്ച കേസിൽ 3 പേർ റിമാന്റിലേക്ക്

അഷ്ടമിച്ചിറ കോൾക്കുന്ന് അയ്യപ്പ ക്ഷേത്രത്തിന് സമിപമുള്ള ഗോഡൗണിൽ നിന്നും 3 ലക്ഷം...

നൃത്ത അദ്ധ്യാപികയായ യുവതിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് യുവാവ് റിമാന്റിലേക്ക്

അന്നമനടയിൽ പ്രവർത്തിച്ച് വരുന്ന നൃത്ത വിദ്യാലയത്തിലേക്ക് അതിക്രമിച്ച് കയറി നൃത്ത അദ്യാപികയായ...

യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ബന്ധു റിമാന്റിലേക്ക്

ഏങ്ങണ്ടിയൂർ മണപ്പാട് സ്വദേശി മോങ്ങാടി വീട്ടിൽ സജിത 38 വയസ് എന്നവരെ...

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെയുള്ള ലൈംഗീകാതിക്രമം : മദ്രസാധ്യാപകന് 5 വർഷം കഠിനതടവും പിഴയും

ബാലികക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസ്സിൽ പ്രതിയ്ക്ക് 5 വർഷം കഠിനതടവും അമ്പതിനായിരം...
spot_img

Related Articles

Popular Categories

spot_imgspot_img