ഇരിങ്ങാലക്കുട എന്‍.ഡി.എ സ്ഥാനാര്‍ഥി ഡോ. ജേക്കബ് തോമസ് ഐ പി എസ് തിരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശക പത്രിക സമര്‍പ്പിച്ചു

66
Advertisement

ഇരിങ്ങാലക്കുട: ബ്ലോക്ക് ഓഫീസില്‍ അസിസ്റ്റന്റ് റീടേണിങ് ഓഫീസറായ ബി.ഡി.ഓ അജയ് എ.ജെ ക്ക് മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. പത്രികസമര്‍പ്പണ വേളയില്‍ ചെയ്ത പ്രതിജ്ഞ അനുസരിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ബാക്കിയെല്ലാം ജനങ്ങള്‍ക്ക് വിട്ട് നല്‍കിയിരിക്കുകയാണെന്നും അദേഹം പറഞ്ഞു. 3 സെറ്റ് പത്രികയാണ് സമര്‍പിച്ചത്. ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട , സെക്രട്ടറി ഷൈജു കുറ്റിക്കാട്, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സെക്രട്ടറി ജോസഫ് പടമാടാന്‍,ഷാജുട്ടന്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടായിരുന്നു.പത്രിക സമര്‍പ്പണത്തിന് ശേഷം ബ്ലോക്ക് ഓഫീസില്‍ ജീവനക്കാരെ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ച ശേഷമാണ് സ്ഥാനാര്‍ത്ഥി മടങ്ങിയത്.

Advertisement