ഹൈമാസ്റ്റ് ടവറിൽ പന്തം കത്തിച്ചു വച്ച് പ്രതിഷേധിച്ചു

66

കാറളം: ആലുംപറമ്പ് ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് ഒരു വർഷമായി കത്താതെ കിടക്കുന്നതിൽ കോൺഗ്രസ്സ് 16,17 ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഹൈമാസ്റ്റ് ടവറിൽ പന്തം കത്തിച്ചു വച്ച് പ്രതിഷേധിച്ചു.മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് ബാസ്റ്റിൻ ഫ്രാൻസിസ് പ്രധിഷേധ പരിപാടി ഉൽഘാടനം ചെയ്തു.ബൂത്ത് പ്രസിഡൻ്റുമാരായ അജീഷ് മേനോൻ,സുരേഷ് പോഴേകടവിൽ എന്നിവർ അധ്യക്ഷത വഹിച്ചു.മുൻ എംഎൽഎ അഡ്വ തോമസ് ഉണ്ണിയാടൻ അനുവദിച്ച ഫണ്ടിൽ നിന്ന് കാറളം പഞ്ചായത്തിൽ ആദ്യമായി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് കഴിഞ്ഞ ഒരു വർഷമായി കത്തുന്നില്ല.കുമരഞ്ചിര ക്ഷേത്രത്തിലെ ഭരണി മഹോത്സവം പ്രമാണിച്ച് ലൈറ്റിൻ്റെ അറ്റകുറ്റപണികൾ തീർക്കാൻ നിരവധി തവണ പഞ്ചായത്തിനെസമീപിച്ചിരുന്നു എങ്കിലും യാതൊരു ഗുണവും ഉണ്ടായില്ല എന്ന് പ്രദേശവാസികൾ പറഞ്ഞു.മണ്ഡലം വൈസ് പ്രസിഡൻ്റ് വി ഡി സൈമൺ മുഖ്യപ്രഭാഷണം നടത്തി.

Advertisement