മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക എന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ട് ഡി.വൈ.എഫ്.ഐ ചിത്രരചന സംഘടിപ്പിച്ചു.

119
Advertisement

കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്കായ് മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക എന്ന സന്ദേശം ഉയര്‍ത്തി ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ‘പ്രളയ വര്‍ണ്ണങ്ങള്‍’ എന്ന പരിപാടി പ്രശസ്ത ചിത്രകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായി കാര്‍ത്തികേയന്‍ ഏങ്ങണ്ടിയൂര്‍ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. പ്രളയകാലത്ത് കേരളത്തിന് കരുത്ത് പകര്‍ന്ന വ്യക്തിത്വങ്ങളെ ചുവരില്‍ വരച്ച് ചിത്രകാരന്‍മാരായ അക്ഷയ്, അജയ് കൃഷ്ണ, വിവേക് ദാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രരചന നടത്തിയത്. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ആര്‍.എല്‍.ശ്രീലാല്‍, ബ്ലോക്ക് സെക്രട്ടറി വി.എ.അനീഷ്, പ്രസിഡണ്ട് പി.കെ.മനുമോഹന്‍, വി.എം.കമറുദ്ദീന്‍, ഐ.വി.സജിത്ത്, ടി.വി.വിജീഷ്, വി.എച്ച്.വിജീഷ് എന്നിവര്‍ അഭിവാദ്യം ചെയ്തു.