ഔഷധ മരുന്നുണ്ട വിതരണം ചെയ്തു

291
Advertisement

ഇരിങ്ങാലക്കുട: താഴെക്കാട് കുരിശുമുത്തപ്പന്റെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ മാതൃസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നിരവധി പച്ചമരുന്നുകളടങ്ങിയ ഔഷധമരുന്നുണ്ട വിതരണം ചെയ്തു. ഇരിങ്ങാലക്കുട രൂപതാ പാസ്റ്റല്‍ കൗണ്‍സില്‍ സെക്രട്ടറി ടെല്‍സണ്‍ കോട്ടോളി രൂപതാ മാതൃസംഘം പ്രസിഡന്റ് ജാര്‍ളി വര്‍ഗ്ഗീസനു ഔഷധമരുന്നുണ്ടയുടെ കിറ്റ് നല്കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കര്‍ക്കിടമാസത്തിലെ പരമ്പരാഗത പ്രതിരോധ ചികിത്സയുടെ ഈ പദ്ധതിവഴി ഇടവകയിലെ 900 കുടുംബങ്ങള്‍ക്കു ആരോഗ്യപരിപാലനം ലക്ഷ്യം വയ്ക്കകയാണെന്ന് മാതൃസംഘം ഭാരവാഹികള്‍ പറഞ്ഞു. വികാരി. ഫാ.ജോണ്‍ കവലക്കാട്ട്്, മാതൃതംഘം പ്രസിഡന്റ് സ്്‌റ്റെല്ല, കൈകാരന്‍മാര്‍ ജെരാര്‍ദ്ദ്, ദേവസികുട്ടി, ജോസഫ് എന്നിവര്‍ സംസാരിച്ചു.

Advertisement