ഇരിങ്ങാലക്കുടയിൽ കെ എസ് യു പ്രതിഷേധ ജ്വാല

67

ഇരിങ്ങാലക്കുട:സെക്രട്ടറിയേറ്റിന് മുന്നിൽ തൊഴിലിനു വേണ്ടി സഹന സമരം നടത്തുന്ന റാങ്ക് ഹോൾഡേഴ്സിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചും.. തൊഴിൽ സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് സമാധാനപരമായി സമരം നടത്തിയ കെ.എസ് . യു. പ്രവർത്തകരെ തല്ലിച്ചതച്ച പോലീസ് നരനായാട്ടിൽ പ്രതിഷേധിച്ചും KSU ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി നഗരത്തിൽ പന്തം കുളത്തി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.കെ എസ് യു നിയോജക മണ്ഡലം പ്രസിഡന്റ്‌ റൈഹാൻ ഷഹീർ അധ്യക്ഷനായി.യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ വിപിൻ വെളയത്ത് ഉൽഘടനം ചെയ്ത പ്രതിഷേധ ജ്വാലയിൽ കെ എസ് യു നിയോജകമണ്ഡലം കമിറ്റി അംഗം വിഷ്ണു പ്രസാദ് നെടുങ്ങാട്ട് സ്വാഗതവും ഐസ്ക്ക് സാബു നന്ദിയും പറഞ്ഞു. യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി അസറുദ്ധീൻ കളക്കാട്ട് മുഖ്യ അതിഥിയായി. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രെസിഡന്റുമാരായ ശ്രീറാം ജയപാലൻ, ഷെറിൻ കാട്ടൂർ തുടങ്ങിയവർ സംസാരിച്ചു. കെ എസ് യു നേതാക്കളായ ഗിഫ്റ്റ്സൺ, ഗ്ലിഫി, അൽജോ, മെൽബിൻ, അജ്മൽ, ഹരിപ്രസാദ്, ജോസഫ് സ്റ്റെനിൻ തുടങ്ങിയവർ നേത്രത്വം നൽകിയ പരിപാടിയിൽ അനവധി KSU പ്രവർത്തകർ പങ്ക് എടുത്തു.

Advertisement