വാരിയർ സമാജം കുടുംബയോഗം നടന്നു

60

കല്ലേറ്റുംങ്കര : സമസ്ത കേരള വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് കുടുംബയോഗം ഇരിങ്ങാലപ്പിള്ളി വാരിയത്ത് നടന്നു. എസ്.മാധവി വാരസ്യാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പി.വി. രുദ്രൻ വാരിയർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എ.സി. സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. 84 വയസ്സ് കഴിഞ്ഞ കുടുംബാംഗങ്ങളെ ആദരിച്ചു. സെക്രട്ടറി വി.വി.ഗിരീശൻ , ഐ. ഈശ്വരൻ കുട്ടി, ടി. രാമൻകുട്ടി, സി.വി.മുരളി, എസ്.കൃഷ്ണകുമാർ, ഗീത ഈശ്വരൻ കുട്ടി , ഐ.രാജേഷ് എന്നിവർ പ്രസംഗിച്ചു.

Advertisement