വൈഗ 2021ൻറെ ഭാഗമായി നടക്കുന്ന “വൈഗ ഓൺ വീൽസ് “

40

വെള്ളാങ്കല്ലൂർ :വൈഗ 2021ൻറെ ഭാഗമായി നടക്കുന്ന “വൈഗ ഓൺ വീൽസ് ” പ്രദർശനം വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എംഎം മുകേഷ് ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്റ് മുഹമ്മദ് ഹാരിസ് സ്വാഗതം പറഞ്ഞു.വൈസ് പ്രസിഡണ്ട് സുജന ബാബു അധ്യക്ഷത വഹിച്ചു.ആദ്യവില്പന ബ്ലോക്ക് മെമ്പർ ഉണ്ണികൃഷ്ണൻ കുറ്റി പറമ്പിൽ നിർവഹിച്ചു.ബ്ലോക്ക് മെമ്പർമാരായ പ്രസന്ന അനിൽകുമാർ, കെ ബി.ബിനോയ്, പഞ്ചായത്തംഗങ്ങളായ ജിയോ ഡേവിസ്,സിന്ധു ബാബു,ടികെ ഷറഫുദ്ദീൻ,ഷിബി അനിൽ,സിമി റഷീദ്,വർഷ പ്രവീൺ, വി പി മോഹനൻ, കൃഷ്ണകുമാർ, സദക്കത്തുള്ള,സിൽജ ശ്രീനിവാസൻ നിഷാ ഷാജി എന്നിവർ സംസാരിച്ചു. പാടശേഖര സമിതി ഭാരവാഹികൾ,കാർഷിക വികസന സമിതി അംഗങ്ങൾ, കൃഷി ഉദ്യോഗസ്ഥർ, ആഗ്രോ സർവീസ് അംഗങ്ങൾ, കർഷകർ എന്നിവർ സംബന്ധിച്ചു.

Advertisement