യാത്രയയപ്പ് യോഗവും എൽ എസ്സ് എസ്സ്, യു എസ്സ് എസ്സ് എസ്സ് വിജയികൾക്കുള്ള അനുമോദനവും

67

ഇരിങ്ങാലക്കുട : ദീർഘകാല സേവനത്തിനു ശേഷം കടുപ്പശ്ശേരി ഗവൺമെൻ്റ് സ്കൂളിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപിക മരിയ സ്റ്റെല്ല പി.ഫ്, അധ്യാപകരായ കൃഷ്ണകുമാരി. കെ വി . അല്ലി പി.റ്റി എന്നിവർക്കുള്ള യാത്രയയപ്പ് യോഗം നടന്നു.ഇതോടൊപ്പം 20219 -20 അധ്യയന വർഷത്തെ എൽഎസ്സ് എസ്സ്.യു എസ്സ് എസ്സ് വിജയികൾക്കുള്ള സമ്മാനദാനവും നടത്തപ്പെട്ടു.പ്രസ്തുത യോഗത്തിൽ വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീധനീഷ് കെ.എസ്സിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഇരിങ്ങാലക്കുട എം എൽ എ കെ.യു. അരുണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ വിരമിക്കുന്ന അധ്യാപകർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു.ബിബിൻ ബാബു തുടിയത്ത്. സതീഷ് പി ജെ , ടെസ്സി ജോയ് , പുഷപം ജോയ് എന്നിവർ അധ്യാപകർക്ക് ആശംസകൾ നേർന്നു.

Advertisement