നമ്പിക്കുന്ന് കോളനിയുടെ ഉദ്ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി നിർവഹിച്ചു

45

ആളൂർ: ഗ്രാമ പഞ്ചായത്തിൽ അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതി പ്രകാരം നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ച നമ്പിക്കുന്ന് കോളനിയുടെ ഉദ്ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി നിർവഹിച്ചു. പട്ടികജാതി -പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി എ. കെ. ബാലൻ അദ്ധ്യക്ഷത വഹിച്ചു.30 ൽ അധികം പട്ടിക ജാതി കുടുംബങ്ങൾ താമസിക്കുന്ന കോളനികളെ സ്വാശ്രയ ഗ്രാമങ്ങളായി ഉയർത്തിക്കൊണ്ട് വരിക എന്നതാണ് അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. നമ്പിക്കുന്ന് കോളനിയിൽ സ്വാശ്രയഗ്രാമം പദ്ധതി പ്രകാരം 1 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികളാണ് നടത്തിയിട്ടുള്ളത്.കുടി വെള്ള പദ്ധതിയുടെ പുനരുദ്ധാരണ പ്രവർത്തികൾ, കമ്മ്യൂണിറ്റി ഹാളിന്റെ നിർമ്മാണം,34 വീടുകളുടെ അറ്റകുറ്റപണികൾ, ക്ലബ്ബിന്റെ അറ്റകുറ്റപണികൾ, കോൺക്രീറ്റ് റോഡിന്റെ നിർമ്മാണം, സോളാർ ലൈറ്റ് സ്‌ഥാപിക്കൽ, കോളനിയിലെ പൊതു കിണറിൽ റിംഗ് ഇറക്കൽ എന്നിങ്ങനെയുള്ള പ്രവർത്തികളാണ് ഈ തുക ഉപയോഗിച്ച് പൂർത്തീകരിച്ചിട്ടുള്ളത്. നമ്പിക്കുന്ന് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന ഉത്ഘാടനചടങ്ങിൽ പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ. ശിലാഫലകം അനാഛാദനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി.ആളൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ആർ. ജോജോ അദ്ധ്യക്ഷത വഹിച്ചു. മാള ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്ധ്യ നൈസൺ, ആളൂർ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ രതി സുരേഷ് മാള ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി യാക്കോബ്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോസ് മാഞ്ഞൂരാൻ, ആളൂർ ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ധിപിൻ പാപ്പച്ചൻ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി തിലകൻ, മെമ്പർമാരായ ജുമൈല ഷഗീർ, സി. ജെ. നിക്സൺ, മോണിറ്ററിങ് കമ്മിറ്റി അംഗങ്ങളായ പി. സി. ബിജു, പ്രേമലത തിലകൻ എന്നിവർ ആശംസകൾ അർപ്പിച്ചു. വാർഡ് മെമ്പർ ഷൈനി വർഗീസ്സ് സ്വാഗതവും മാള ബ്ലോക്ക്‌ പട്ടിക ജാതി വികസന ഓഫീസർ പി. കെ. സുരജ നന്ദിയും പറഞ്ഞു.

Advertisement